അബുദാബിയിൽ വിഷവാതകം ശ്വസിച്ച് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം

(www.kl14onlinenews.com)
(23-October -2024)

അബുദാബിയിൽ വിഷവാതകം ശ്വസിച്ച് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം

അബുദാബിയില്‍(Abu Dhabi) വിഷവാതകം(toxic gas) ശ്വസിച്ച് രണ്ട് മലയാളികള്‍(two malayalis) ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികള്‍.

പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആള്‍. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ പത്തനംതിട്ട സ്വദേശിയായ അജിത് കാല്‍ വഴുതി ടാങ്കിലേയ്ക്ക് വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും ടാങ്കിലേയ്ക്ക് വീഴുന്നത്. മൂന്ന് പേരെയും പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു

അബുദാബിയിലെ അല്‍റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. ഇവരുടെ മൃതദേഹങ്ങൾ അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

Post a Comment

Previous Post Next Post