സിദ്ദിഖിന് ആശ്വാസം; ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി: ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണസംഘം

(www.kl14onlinenews.com)
(22-October -2024)

സിദ്ദിഖിന് ആശ്വാസം; ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി: ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണസംഘം
ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന സിദ്ദിഖിന്‍റെ ആവശ്യം അംഗീകരിച്ചു

മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നിലപാടെടുത്തു. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും സമര്‍പ്പിച്ചു. അന്വേഷണ സംഘവും സർക്കാർ അഭിഭാഷകരും തമ്മിൽ ഓൺലൈനായി ചർച്ച നടത്തി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വാദം.

അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാദം തെറ്റെന്നും സിദ്ദിഖിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ചോദ്യം ചെയ്യലിന്‍റെ എല്ലാ ഘട്ടത്തിലും സഹകരിച്ചു . പൊലീസ് തന്നെയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്നുവെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. സിദ്ദിഖിന് ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടു

Post a Comment

أحدث أقدم