മുഖ്യമന്ത്രിക്ക് പനി, ഇന്നും നിയമസഭയിലെത്തില്ല

(www.kl14onlinenews.com)
(09-October -2024)

മുഖ്യമന്ത്രിക്ക് പനി, ഇന്നും നിയമസഭയിലെത്തില്ല
പനി ആയതിനാൽ മുഖ്യമന്ത്രിയ്ക്ക് ഇന്ന് നിയമസഭയിലെത്തില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിൽ എത്താതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫീസ് അറിയിച്ചു. ഇന്നലെ നിയമസഭ സമ്മേളനത്തിനിടെ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വോയ്സ് റസ്റ്റ് നിര്‍ദേശിച്ചിരുന്നുവെന്നും അറിയിച്ചിരുന്നു. അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു.

നിയമസഭയിൽ പ്രത്യേക സീറ്റ് ലഭിച്ച പിവി അൻവര്‍ എംഎല്‍എ ഇന്ന് സഭയിലെത്തി. പ്രതിപക്ഷ നിരയ്ക്ക് സമീപം നാലാം നിരയിലാണ് പിവി അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്.

നിയമസഭയിലെത്തിയ പിവി അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അൻവറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അൻവര്‍ എത്തിയത്.

ഡിഎംകെയുടെ ചുവന്ന ഷാള്‍ അണിഞ്ഞും ചുവന്ന തോര്‍ത്ത് കയ്യിലേന്തിയുമാണ് അൻവര്‍ നിയമസഭയിലെത്തിയത്

Post a Comment

Previous Post Next Post