(www.kl14onlinenews.com)
(31-October -2024)
ബീച്ച് റോഡിൻ്റെ പുനർനാമകരണം ഉപേക്ഷിക്കണം, പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന് 'ചന്ദ്രഗിരി ജംഗ്ഷൻ' എന്ന് പേര്നൽകണം:
കാസർകോട്: ഒരു ദേശത്തിൻ്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന നെല്ലിക്കുന്ന് ബീച്ച് റോഡിൻ്റെ പേര് മാറ്റി "സുനിൽ ഗാവസ്കർ റോഡ്" എന്നാക്കി മാറ്റാനുള്ള നഗരസഭ കൗൺസിലിൻ്റെ തിരുമാനം അനുചിതവും അപ്രായോഗ്യവും പ്രദേശത്തു് ജീവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, അങ്ങിനെ ഒരു പേര് മാറ്റം അനിവാര്യമെങ്കിൽ തന്നെയും, പ്രദേശത്തു് ഉൾപ്പെടുന്ന വാർഡ് കൗൺസിലുകൾ, ആരാധാനലയങ്ങൾ, ക്ലബുകൾ, സംസ്കാരിക സംഘടനകൾ, പ്രമുഖ സംസ്കാരിക സാമൂഹിക രംഗത്തു് പ്രവർത്തിക്കുന്നവരുമായി കൂടി ആലോചിച്ച് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനിക്കുന്നതിന് പകരം ഒരു വിഷയത്തെ എം എൽ എയുടെ സ്വാർത്ഥ താൽപര്യത്തിനും, അത് ഒരു സമ്പന്ന മുതലാളിയുടെ താൽപര്യത്തിനുമെന്ന നിലയിൽ ആക്ഷേപം ഉയർന്നതിനാലും സാമൂഹികമായി പരസ്പര വിദ്വേഷത്തിനും കലഹത്തിനും നിമിത്തമാകാൻ സാദ്ധ്യതയുള്ളതിനാലും പ്രസ്തുത റോഡിൻ്റെ പുനർനാമകരണം ഉപേക്ഷിക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ നഗരസഭാ ചെയർമാന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കാസർകോട് നഗരത്തിൻ്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്ന പഴയ പ്രസ് ക്ലബ് ജംഗ്ഷൻ്റെ പേര് ഒരു നാടിൻ്റെ സംസ്കാരിക പൈതൃകവുമായി ഒട്ടി നിൽക്കുന്ന ചന്ദ്രഗിരി എന്ന നാമം ഉൾപ്പെടുത്തി "ചന്ദ്രഗിരി ജംഗ്ഷനാക്കി" പുനർനാമകരണം ചെയ്യണമെകൂടി ആവശ്യപ്പെട്ടു.
Post a Comment