(www.kl14onlinenews.com)
(18-October -2024)
കാസർകോട്:
ജമാലുദ്ദീന്‍ വൈദ്യൻ
ജാമ്യം അനുവദിച്ച് കോടതി;
കാസർകോട് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിലെ പച്ചിലം പാറ എന്ന സ്ഥലത്ത് നടത്തിയ ക്യാമ്പിനെതിരെ വ്യാജ ഡോക്ടർ വ്യാജ മരുന്ന് നൽകുന്നു എന്ന പേരിൽ മഞ്ചേശ്വരം പോലീസിൽ ചിലർ നൽകിയ പരാതിയിൽ പോലീസ് എനിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായിറ്റുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം സർക്കാറിൻ്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസ് ഒ സർട്ടിഫിക്കറ്റോട് കൂടി വേദനക്ക് നൽകുന്ന തൈലത്തിൻ്റെ പേരിലാണ് വ്യാജ ഡോക്ടർ എന്ന നിലയിൽ തെറ്റായ പരാതി നൽകി കേസെടുപ്പിച്ചത്, ഞാൻ ഒരിക്കലും എവിടെയും ഡോക്ടർ എന്ന് അവകാശപ്പെടുകയോ, ഓഫിസിലൊ, ലറ്റർ പാഡിലോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഒരു പാരമ്പര്യ വൈദ്യൻ എന്ന നിലയിൽ വേദനകൾക്ക് പുറമെ പുരട്ടുന്ന മരുന്നുകൾ മാത്രമാണ് നൽകി വരുന്നതെന്നും, പുറമെ പരമ്പാഗതമായി പഠിച്ച ഞാഡി ഞരമ്പുകളുടെ ചലനാവസ്ഥയെ കുറിച്ച് പഠിച്ച പഠിപ്പുകൾ അടിസ്ഥാനമാക്കി ഞരമ്പുകളുടെ രക്തയോട്ടം മനസ്സിലാക്കി ചില പിസിയോ തെറാഫിയും യോഗയും രോഗികൾക്ക് പറഞ്ഞ് കൊടുക്കാറുണ്ട് അത് നിയമവിരുദ്ധവുമല്ല,എന്നിരിക്കെ ഞാൻ നൽകുന്ന തൈലത്തിൽ നൂറ് കണക്കിന് ആളുകൾക്ക് സുഖം പ്രാപിക്കുന്നത് കണ്ട ആലോപ്പതി ആയൂർ വേദ ഹോമിയോ ഡോക്ടർമാരുടെയും, ചില ഒറ്റപ്പെട്ട അസൂയാലുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയും കാസർകോട് കോടതിയിൽ ഹാജരാക്കുകയും ചെയ്തപ്പോൾ തന്നെ ബഹു:കോടതി നിരുപാധികം വിട്ടയക്കുകയാണ് ഉണ്ടായതെന്നും തെറ്റിദ്ധരാണപരമായ രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണ കുറിപ്പ് നൽകുന്നതെന്നും വൈദ്യരത്നം ജമാലുദ്ദീൻ വൈദ്യർ പത്രകുറിപ്പിലൂടെ അറിയിച്ചു.
Post a Comment