(www.kl14onlinenews.com)
(26-October -2024)
പാക്കം: കേന്ദ്ര അവഗണനക്കെതിരെ പോരാടുക , നവകേരള സൃഷ്ടിക്കായി അണിനിരക്കുക എന്ന മുദ്രാവാക്യമുയർത്തിയുള്ള കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA ) തച്ചങ്ങാട് ബ്രാഞ്ച് 34-ാം വാർഷിക സമ്മേളനം ജില്ലാ എക്സി. അംഗം എം. രമേശൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ശ്രീലത ടി പി അധ്യക്ഷത വഹിച്ചു. ഉപജില്ലാ ജോ. സെക്രട്ടറി ഹരിപ്രിയ വി.എം സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി പ്രീത പി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സി. അംഗം പി കുഞ്ഞിരാമൻ, ഉപജില്ലാ കമ്മറ്റി അംഗങ്ങളായ പ്രിയേഷ് കുമാർ പി, വിജയലക്ഷ്മി, പ്രസീത കെ വി എന്നിവർ അഭിവാദ്യം ചെയ്തു.
*ഭാരവാഹികൾ*
പ്രസിഡൻ്റ് : ശ്രീലത ടി പി
സെക്രട്ടറി: പ്രീത പി
ട്രഷറർ : രാധിക സി
ജോ. സെക്രട്ടറി :
അമർജിത്ത്
താര കെ
വൈസ് പ്രസിഡൻ്റ് :
പ്രമീള പി വി
അനീഷ സി
Post a Comment