മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്

(www.kl14onlinenews.com)
(06-October -2024)

മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
മലപ്പുറം: പുതിയ സംഘടനയുടെ രൂപീകരണം സ്ഥിരീകരിച്ച് പി.വി.അൻവർ എംഎൽഎ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലാണ് പുതിയ സംഘടന. പുതിയ സംഘടന ജനങ്ങളുടേതാണെന്നും മതേതര പോരാട്ടത്തിനാണ് താൻ ഒരുങ്ങുന്നതെന്നും അൻവർ പ്രതികരിച്ചു. ഇന്ന് വൈകിട്ട് മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന യോഗത്തിൽ പുതിയ സംഘടന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും.

തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി അൻവറിന്റെ പുതിയ സംഘടന കേരളത്തിൽ പ്രവർത്തിക്കുമെന്നാണ് സൂചന. അൻവർ ഡിഎംകെയിലേക്കെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഡിഎംകെയിൽ ചേരുന്നതിനെക്കുറിച്ച് അൻവർ ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല.

സിപിഎമ്മുമായി ഇടഞ്ഞതിനെ തുടർന്നാണ് അൻവർ പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ലെന്നാണ് അൻവർ വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള’ രാഷ്ട്രീയ പാര്‍ട്ടിയല്ല സോഷ്യല്‍ മൂവ്മെന്റ് എന്നാണെന്നും അൻവർ വ്യക്തമാക്കി.

Post a Comment

Previous Post Next Post