(www.kl14onlinenews.com)
(16-October -2024)
മൊഗ്രാൽ പുത്തൂർ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു
മൊഗ്രാൽ പുത്തൂർ:
മൊഗ്രാൽ പുത്തൂർ വാട്സാപ്പ് ഗ്രൂപ്പിലെ
അഡ്മിൻമാരെ ജനാധിപത്യ രിതിയിൽ ഗ്രൂപ്പിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ
തിരഞ്ഞെടുത്തു.
അഡ്മിൻ പാനൽ മത്സരരംഗത്തേക്ക് 21 പേര് സ്ഥാനാർത്ഥികളായി ഉണ്ടായിരുന്നു.
രണ്ടു ദിവസം നടന്ന വോട്ടെടുപ്പിൽ 65 ശതമാനം പേർ വോട്ട് ചെയ്തു
കൂടുതൽ വോട്ട് നേടിയ
സലിം BH, കരിം ചൗക്കി, അറഫാത്ത് കമ്പാർ,ശുക്കൂർ മുക്രി, ജാബിർ ചൗക്കി,
എന്നിവരെ അഡ്മിനായി തിരഞ്ഞെടുക്കുകയും,
സാധാരണ നാട്ടിലെ ഇലക്ഷൻന്റെ പ്രതിതിയാണുണ്ടായത് .
ചർച്ചകളും സ്ഥാനാർത്ഥികളുടെ അവലോകനവും വോട്ടെടുപ്പും ഗ്രൂപ്പിൽ
ഏറെ കൗതുകമുണർത്തി.
ചീഫ് ഇലക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷണറായി മജിദ് ചൗക്കി വളരെ നല്ല രിതിയിൽ ഒരു മാസത്തോളം ഇലക്ഷൻ പക്രിയക്ക് നേതൃത്വം നൽകി.
ഗ്രൂപ്പ് ക്രിയേറ്ററും ചീഫ് അഡ്മിനുമായ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ,
ഇലക്ഷൻ കമ്മിഷ്ണരുടെ സഹായിയായി ഉണ്ടായിരുന്നു.
വിജയിച്ച അംഗങ്ങൾ ഗ്രൂപ്പിൽ സത്യപ്രതിഞ്ജ ചെയ്ത്
അധികാരമേറ്റു.
ഗ്രൂപ്പ് അംഗങ്ങൾ വിജയിച്ചവർക്കും, ഇലക്ഷൻ നിയന്ത്രിച്ചവർക്കും അഭിനന്ദനങ്ങൾ നൽകി.
Post a Comment