(www.kl14onlinenews.com)
(15-October -2024)
കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിൻ വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം. ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും പ്രതികൾ നൽകണം. വിചാരണ കോടതി വെറുതെവിട്ട പ്രതികളെയാണ് ഹൈകോടതി ശിക്ഷിച്ചത്. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും ആറ്, 15, 16 പ്രതികൾക്കുമാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഒന്നാം പ്രതി ഒളിവിലാണ്.
إرسال تعليق