ചക്രവാതച്ചുഴി രൂപപ്പെടുന്നു: കേരളത്തിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

(www.kl14onlinenews.com)
(18-October -2024)

ചക്രവാതച്ചുഴി രൂപപ്പെടുന്നു: കേരളത്തിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിന് പിന്നാലെ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയും കടൽ ക്ഷോഭവും അനുഭവപ്പെട്ടിരുന്നു. കേരള കടൽത്തീരത്ത് ആശ്വാസ വാർത്ത ഇല്ലെങ്കിലും നിലവിൽ ചെറിയ ശമനമാണ് അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പിൽ അടുതത്ത അഞ്ച് ദിവസത്തേയ്ക്ക് പച്ച അലർട്ടാണ് പ്രവചിച്ചിരിക്കുന്നത്.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായാണ് നിലവിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത്‌ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഒക്ടോബർ 20 ഓടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായും തുടർന്ന് ഒക്ടോബർ 24 ഓടുകൂടി തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത.
കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ/ഇടത്തരം മഴക്കു സാധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ഒക്ടോബർ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് (18/10/2024) മുതൽ 20/10/2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 18/10/2024 മുതൽ 20/10/2024 വരെ: കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന മുന്നറിയിപ്പോടെയാണ് അതീവ ജാഗ്രതാ നിർദ്ദശം പുറപ്പെടുവിച്ചിരുന്നത്.

പ്രത്യേക ജാഗ്രതാ നിർദേശം
18/10/2024: മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

19/10/2024: മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

20/10/2024: മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Post a Comment

Previous Post Next Post