(www.kl14onlinenews.com)
(04-October -2024)
കോഴിക്കോട്: മനാഫിനെതിരെ അർജുന്റെ കുടുംബം നൽകിയ കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ്. മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിക്കുന്നുണ്ട്. മനാഫ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എഫ് ഐ ആറിൽ നിന്ന് ഒഴിവാക്കും.
കുടുംബത്തിന്റെ പരാതിയിലാണ് എഫ് ഐ ആർ ഇട്ടതെന്ന് അന്വേഷണ ചുമതലയുള്ള മെഡി. കോളേജ് എ സി പി പറഞ്ഞു. അതേസമയം ഫൈൻഡ് അർജുൻ എന്ന ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടെന്ന് സംഘാടകർ അറിയിച്ചു.
അതേസമയം
എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ. അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതല്ലേയെന്നും ലോറിയുടമ മനാഫ് പറഞ്ഞു. അർജുനെ കിട്ടിയപ്പോൾ സമാധാനം ലഭിക്കുമെന്ന് കരുതി. ഇപ്പോൾ മാനസികമായി തകർന്നു. മനാഫിന്റെ പ്രതികരണം
മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് ഞാൻ പറഞ്ഞതാണ്. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്.
ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അഅങ്ങോട്ടും അവരെക്കൂടെതന്നെ ആകും. എങ്ങനെ കേസിൽ കൂടുക്കിയാലും ശിക്ഷിച്ചാലും ഞാൻ അവരെക്കൂടെത്തന്നെയാണ് മനാഫ് പറഞ്ഞു.
തന്റെ യൂട്യൂബ് ചാനൽ എല്ലാവർക്കും കാണാൻ പറ്റും. അതിൽ അവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment