(www.kl14onlinenews.com)
(20-October -2024)
കൽപ്പറ്റ: വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. ചൊവ്വാഴ്ച യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്.
പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികാ സമർപ്പണത്തിൽ സോണിയാഗാന്ധി സംബന്ധിക്കും. കൽപ്പറ്റയിൽ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയിലും സോണിയയും രാഹുലും മൂവരും പങ്കെടുക്കും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്.യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുൽഗാന്ധി രാജിവെച്ചതിനെത്തുടർന്നാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നാമനിർദേശ പത്രിക 23ന് സമർപ്പിക്കും
ബുധാനാഴ്ച പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് സമിതി കൺവീനർ എപി അനിൽകുമാർ എംഎൽഎ പറഞ്ഞു.
വയനാട് ലോകസ്ഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലക്കാരായി എംപിമാരായ എംകെ രാഘവൻ,ആന്റോ ആന്റണി,രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ സണ്ണി ജോസഫ്, സിആർ മഹേഷ് എന്നിവരെ കെപിസിസി നിയോഗിച്ചു.
Post a Comment