(www.kl14onlinenews.com)
(04-October -2024)
വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോകം മുഴുവന്‍ വയനാടിന് ഒപ്പം നിന്നെന്ന് സ്പീക്കര്‍. മാധ്യമങ്ങള്‍ പുനരധിവാസത്തിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നും വിമര്‍ശനം.
സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. 1200 കോടിയുടെ നഷ്ടമുണ്ടായി. ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക സഹായം പോലും കേന്ദ്രസര്‍ക്കാര്‍ തന്നില്ല. സംസ്ഥാനത്തിന് വേണ്ടത് സമഗ്ര പുനരധിവാസ പാക്കേജാണെന്നും വി.ഡി ഓര്‍മിപ്പിച്ചു.

അതേസമയം, സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. മുഖ്യമന്ത്രിയും സ്പീക്കറും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചില്ല.
കേന്ദ്രം സഹായിക്കാത്തത് പരാമര്‍ശിക്കാതെ പറ്റില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
Post a Comment