(www.kl14onlinenews.com)
(31-October -2024)
കിഴക്കും കര:
കേന്ദ്ര അവഗണനക്കെതിരെ പോരാടുക , നവകേരള സൃഷ്ടിക്കായി അണിനിരക്കുക എന്ന മുദ്രാവാക്യമുയർത്തിയുള്ള കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA ) വെള്ളിക്കോത്ത് ബ്രാഞ്ച് 34-ാം വാർഷിക സമ്മേളനം ജില്ലാ എക്സി. അംഗം പി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ഉമാദേവി കെ
അധ്യക്ഷത വഹിച്ചു.
ജിഷ സി രക്തസാക്ഷി പ്രമേയവും സുനിൽ എൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉപജില്ലാ ജോ. സെക്രട്ടറി രേഷ്മ എം സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി ശ്രീന ടി ഇപ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സി. അംഗം ടി. വിഷ്ണു നമ്പുതിരി , എം രമേശൻ എന്നിവർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു.
ഉപജില്ലാ വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ എം വി ,എക്സി .അംഗങ്ങളായ രാജീവൻ പി,സതീശൻ പി എന്നിവർ അഭിവാദ്യം ചെയ്തു. എക്സി. അംഗം വി.സുമംഗല തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ
പ്രസിഡൻ്റ് : ഉമാദേവി കെ
സെക്രട്ടറി: ശ്രീന ടി. ഇ
ട്രഷറർ : സുനിൽ എൻ
ജോ. സെക്രട്ടറി :
ജിഷ സി
രമ്യ രാഘവൻ
വൈസ് പ്രസിഡൻ്റ് :
ബീന വി വി
പ്രബിൻ രാജ് കെ
Post a Comment