(www.kl14onlinenews.com)
(22-October -2024)
അമ്മ സോണിയാഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും പ്രിയങ്കയക്ക് ഒപ്പമുണ്ട്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിൽ എത്തിയിട്ടുണ്ട്.
രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് റോഡ് ഷോ തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ യുഡിഎഫ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 1 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും
10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.
രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ മൂന്ന് ദിവസം മാത്രമാണുണ്ടായിരുന്നത്. രണ്ട് തവണ രാഹുൽ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ സോണിയ എത്തിയിരുന്നില്ല.
എട്ടര വർഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്.സിപിഐയുടെ സത്യൻ മൊകേരിയാണ് വയനാട്ടിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാർഥി
Post a Comment