(www.kl14onlinenews.com)
(09-October -2024)
തിരുവനന്തപുരം: ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചശേഷം പി.വി. അൻവർ എ.എൽ.എ ആദ്യമായി നിയമസഭയിൽ. കഴുത്തിൽ ഡി.എം.കെയുടെ ഷാളണിഞ്ഞ്, കൈയിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്.
മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അൻവറിനെ അഭിവാദ്യം ചെയ്തു. ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, പി. ഉബൈദുല്ല എന്നിവർ കൈകൊടുത്താണ് സ്വീകരിച്ചത്. കെ.ടി. ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍ ലീഗ് എം.എൽ.എ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്‍റെ സീറ്റ്
ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകമെന്നും അൻവർ കൂട്ടിച്ചേർത്തു. സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അൻവർ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്. പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അൻവർ ഗവർണർക്ക് നൽകി.
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കത്തിൽ ആവർത്തിച്ചിട്ടുണ്ട്
Post a Comment