നിയമസഭയിൽ പ്രത്യേക സീറ്റ് അുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കും: പി.വി.അൻവർ

(www.kl14onlinenews.com)
(08-October -2024)

നിയമസഭയിൽ പ്രത്യേക സീറ്റ് അുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കും: പി.വി.അൻവർ
തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക സീറ്റ് അുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി.അൻവർ. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനമെന്നും തറ അത്ര മോശം സ്ഥലമല്ലെന്നും അൻവർ എംഎൽഎ പറഞ്ഞു.

സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. സഭയിൽ നടക്കുന്നത് കയ്യാങ്കളി മാത്രമാണെന്നും ചർച്ചയല്ലെന്നും അൻവർ പറഞ്ഞു.

പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയിൽ എത്തിയെന്ന് അൻവർ ആരോപിച്ചു. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയില്‍ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള ധാരണ. പാലക്കാട്, ചേലക്കര തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളെ നിർത്തുന്ന കാര്യത്തിൽ ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നും വേണ്ടി വന്നാല്‍ രണ്ടിടത്തും സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും അന്‍വര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post