(www.kl14onlinenews.com)
(13-October -2024)
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) മൊഴി രേഖപ്പെടുത്തിയത്. ചെന്നൈലെത്തിയാണ് വീണ വിജയന്‍ മൊഴി നല്‍കിയത്. എസ്എഫ്ഐഒ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് വീണയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത്.
ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, പത്തു മാസത്തിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. നൽകാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി കൈപ്പറ്റിയെന്നാണ് ആരോപണം. നേരത്തെ കേസുമായി ബന്ധപ്പെട്ട്, കെഎസ്ഐഡിസി (വ്യവസായ വികസന കോർപറേഷൻ) ഓഫിസിലും സിഎംആർഎല്ലിലും എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു.
കേസ് അന്വേഷണം പൂർത്തിയാക്കാൻ എട്ടുമാസം സമയപരിധിയാണ് കേന്ദ്രം അനുവദിച്ചത്. സമയപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ വീണ വിജയനെ ചോദ്യം ചെയ്തത്. സി.എം.ആർ.എൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെന്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു
إرسال تعليق