(www.kl14onlinenews.com)
(08-October -2024)
ജമ്മു കശ്മീരില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് സഖ്യം നടത്തുന്നത്. നിലവിൽ 52 സീറ്റുകളിൽ ഇന്ത്യ സഖ്യവും 28 സീറ്റുകളിൽ ബിജെപിയും 9 സീറ്റിൽ മറ്റുള്ളവരും 5 സീറ്റിൽ പിഡിപിയുമാണ് മുന്നേറുന്നത്. ജമ്മു കശ്മീരില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ആദ്യ ഫലസൂചനകൾ പുറത്തു വന്നപ്പോൾ മുതൽ കോൺഗ്രസ് കശ്മീരിൽ ലീഡ് നിലനിർത്തുകയാണ്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് പ്രവർത്തകർ ജമ്മു കശ്മീരിലെ ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ആഘോഷിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്.
പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കശ്മീരിലേത്. ഇവിടെ ഇന്ത്യ സഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. കശ്‌മീരിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, മുതിര്‍ന്ന സിപിഎം നേതാവ് എം. വൈ. തരിഗാമി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍
പത്തുവര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് മുന്നേറ്റമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യത ഉണ്ടായാൽ സ്വതന്ത്രരുടെ നിലപാടും അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്.ഗവർണറുടെ സവിശേഷാധികാരവും ആര് അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ നിർണായകമാകും
إرسال تعليق