ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ പഞ്ചായത്ത്‌ ഭരണസമിതി നോക്കുകുത്തി മുസ്‌ലിം യൂത്ത് ലീഗ് അപായ ബോർഡ് സ്ഥാപിച്ചു

(www.kl14onlinenews.com)
(04-October -2024)

ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ പഞ്ചായത്ത്‌ ഭരണസമിതി നോക്കുകുത്തി മുസ്‌ലിം യൂത്ത് ലീഗ് അപായ ബോർഡ് സ്ഥാപിച്ചു
ഉളിയത്തടുക്ക : മധൂർ പഞ്ചായത്ത് കാര്യാലയ ത്തിന് സമീപത്തെ കാലപ്പഴക്കത്തിൽ അപകടവസ്ഥയിലായ
ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയില്ല മുസ്‌ലിം യൂത്ത് ലീഗ് അപായ ബോർഡ് സ്ഥാപിച്ചു.

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാനും പുതിയത് നിർമ്മിക്കാനും പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനമായെങ്കിലും ഇതുവരേക്കും പൊളിച്ചു മാറ്റുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതി കൈ കൊണ്ടിട്ടില്ല. നിരന്തര മായി അഴിമതി കഥകൾ മാത്രം പുറത്തുവരുന്ന ഞ്ചായത്ത് ഭരണസമിതി വികസന പ്രവർത്തന ങ്ങളൊന്നുംതന്നെ നടത്തുന്നില്ല. പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടു ത്തിയിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വളരെ പരിതാപകരമായ സ്ഥിതിയിലാണുള്ളത്. മഴപെയ്യുമ്പോഴും മറ്റും ജനങ്ങൾ ബസ്റ്റോപ്പിനകത്തേക്ക് ഓടിക്കയറുന്നു, ഇത് വലിയ അപകടത്തിന് വഴി വച്ചേക്കും. ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ഭരണസമിതി യുടെ നിലപാടിൽ പ്രതിഷേധിച്ച്, പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കൊണ്ടാണ് മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അപായ ബോർഡ് സ്ഥാപിച്ചത്.

Post a Comment

Previous Post Next Post