എസ്.ടി.യു പ്രീമിയർ ലീഗ് 2024- സീസൺ 3: ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(26-October -2024)

എസ്.ടി.യു പ്രീമിയർ ലീഗ് 2024- സീസൺ 3:
ലോഗോ പ്രകാശനം ചെയ്തു
കാസർകോട്:
കാസർകോട് ടൗൺ എസ്.ടി.യു 2024 ഡിസമ്പർ 21 ന് സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങളുടെ ലോഗോ പ്രകാശന കർമ്മം ഡോ.എം.കെ.മുനീർ എം.എൽ.എ നിർവ്വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം.മുനീർ ഹാജി, വൈസ് പ്രസിഡണ്ട് കെ.ഇ.എ.ബക്കർ , സെക്രട്ടറി കെ.അബ്ദുല്ലക്കുഞ്ഞി ചെർക്കള, എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് ,വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിൻ്റടി, സഹീദ് എസ്.എ, കെ.ടി.അബ്ദുൽ റഹ്മാൻ, എ രഘു, ശിഹാബ് പാറക്കെട്ട സംബന്ധിച്ചു.

Post a Comment

Previous Post Next Post