(www.kl14onlinenews.com)
(21-October -2024)
ചെമ്മനാട് : നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ എം പി ഗ്രൂപ്പ് ഓഫ് മാനേജിങ് ഡയറക്ടർ & ചെയർമാൻ ഡോ.എം.പി.ഷാഫി ഹാജി പ്രകാശനം ചെയ്തു. ശരത്ത് ഇട്ടമ്മലാണ് ലോഗോ തയ്യാറാക്കിയത്. സ്‌കൂള്‍ മാനേജര്‍ സി.ടി.അഹമ്മദലി മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.സുകുമാരന്‍ നായര്‍ അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വിജയന്‍, പി.ടി.എ. പ്രസിഡന്റ് പി.എം.അബ്ദുല്ല, ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജഹാന്‍ ആലിച്ചേരി, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച്.റഫീഖ്, സെക്രട്ടറി സി.എച്ച്.സാജു, പി.ടി.എ. വൈസ് പ്രസിഡന്റ് അന്‍വര്‍ ഷംനാട് , പ്രചരണ കമ്മിറ്റി കൺവീനർ ഇബ്രാഹിം കരീം ഉപ്പള ,. ഷാഹിദ് സി. ൽ, സമീർ കാങ്കുഴി, ഖലീൽ സി എം എസ്, മുഹമ്മദ് കുഞ്ഞി കടവത്ത്, യൂസഫ് വി പി, പ്രദീപ് നാരായണന്‍, സാവിത്രി ടീച്ചർ എന്നിവര്‍ പങ്കെടുത്തു.
Post a Comment