വയനാടും പാലക്കാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; നവംബർ 13ന് ജനവിധി, വോട്ടെണ്ണൽ 23ന്

(www.kl14onlinenews.com)
(15-October -2024)

വയനാടും പാലക്കാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; നവംബർ 13ന് ജനവിധി, വോട്ടെണ്ണൽ 23ന്

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോകസഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. നവംബർ 13 നാണ് വോട്ടെടുപ്പ്. നവമ്പർ 23 നാണ് വോട്ടെണ്ണൽ.

28 ദിവസങ്ങൾ മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. തി മാസം 25 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

വയനാട്, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട്‌ മണ്ഡലം ഒഴിഞ്ഞതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചനകള്‍

പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.
പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽf സ്ഥാനാർത്ഥിയായെത്തെന്നുമാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്കായി സി. കൃഷ്ണകുമാറും മത്സര രംഗത്തേക്ക് എത്തുമെന്നാണ് സൂചന. വനിതാ സ്ഥാനാർത്ഥിയെ അണിനിരത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. മണ്ഡലത്തിന് സുപരിചിതയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ മത്സരിപ്പിക്കുമെന്നാണ് സൂചന.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പിൻഗാമിയായി പ്രിയങ്ക ഗാന്ധി തന്നെ എത്തുമെന്നാണ് പ്രതീക്ഷ. രാഹുലിന് നൽകിയ അതേ ഭൂരിപക്ഷത്തിൽ പ്രിയങ്കയെ വിജയിപ്പിക്കുക എന്നതാണ് കോൺഗ്രസ് ക്യാമ്പുകൾ ലക്ഷ്യമിടുന്നത്. സി.പി.ഐക്കായി ആനി രാജ വീണ്ടും മത്സരിക്കുമോ എന്നതിൽ വ്യക്തതയില്ല. മുൻ എം.എൽ.എ ഇ.എസ് ബിജിമോളുടെ പേരും ഉയർന്നു വരുന്നുണ്ട്. ബി.ജെ.പിക്കായി കെ.സുരേന്ദ്രനോ എ.പി അബ്ദുള്ളക്കുട്ടിയോ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.

ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ പ്രദീപ് എത്തുമെന്നാണ് സൂചന. കോൺഗ്രസിനായി ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യ ഹരിദാസ് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്കായി ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ.ടി.എൻ സരസുm മത്സര രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. കെ.ബാലകൃഷ്ണൻ്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായും ജാർഖണ്ഡിൽ നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

സംസ്ഥാനത്ത് രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതീക്ഷകൾ പങ്കുവെച്ച് മുന്നണികൾ. വയനാടിന് പുറമെ ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13 നാണ് വോട്ടെടുപ്പ്. നവമ്പർ 23 നാണ് വോട്ടെണ്ണൽ.

28 ദിവസങ്ങൾ മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. തി മാസം 25 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

കേരളം ഉറ്റു നോക്കുന്ന പ്രധാന മത്സരം നടക്കുക പാലക്കാട് മണ്ഡലത്തിലാണ്. ഷാഫി പറമ്പിലിന് പിൻഗാമിയായി ആര് നിയമസഭയിലെത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ വയനാട് ഇത്തവണയും ദേശീയ ശ്രദ്ധ ആകർഷിക്കും. കെ. രാധാകൃൽ്ണൻ ലോകസഭയിലേക്ക് പോയ ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയേക്കും.

ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും വൈകാതെ തന്നെ മൂന്നിടത്തും എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു.എൽഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എംബി രാജേഷും പറഞ്ഞു. വയനാട്ടിലും ചേലക്കരയിലും പാലക്കാടും എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മറ്റന്നാല്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ വിജയം നേടുമെന്ന് കെ രാധാകൃഷ്ണന്‍ എം.പി പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പേര് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉടന്‍ തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും വിലപ്പോവില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യു ആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും പ്രഥമ പേരായി നിര്‍ദ്ദേശിക്കപ്പെട്ടത് യു ആര്‍ പ്രദീപാണ്.

മൂന്ന് സീറ്റുകളിലും കോൺഗ്രസ് വിജയം നേടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. എട്ട് വർഷക്കാലമായുള്ള സി.പി.എം ഭരണത്തിൻ്റെ ജീർണതകൾക്കുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

പാലക്കാട് സ്ഥാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് സ്വീകരിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുകയെന്നും ഷാഫി പറമ്പിൽ പറഞ്ഞു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ ശ്രമിച്ചത് സിപിഐഎമ്മാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ശരിയായ മൂന്നാം ബദല്‍ ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പേരുടെ പട്ടിക അയച്ചിട്ടുണ്ട്. ഈ പട്ടികയില്‍പ്പെട്ട ഒരാള്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതിനേക്കാള്‍ അപ്പുറമൊരാള്‍ വേണമെങ്കില്‍ ദേശീയ നേതൃത്വത്തിന് തീരുമാനിക്കാമെന്നും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിജെപിക്കകത്ത് ഒരു തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വെറുതെ ചില പ്രചരണങ്ങള്‍ നടത്തുകയാണെന്നും ചില തത്പര കക്ഷികള്‍ ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Post a Comment

Previous Post Next Post