(www.kl14onlinenews.com)
(17-October -2024)
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. എരഞ്ഞിക്കൽ കെഎസ്ഇബി സബ് സറ്റേഷന് സമീപം വ്യാഴാഴ്ചയായിരുന്നു അപകടം.
തൊട്ടിൽപ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ചെറിയ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിയന്ത്രണം നഷ്ടമായ ബസ് കെഎസ്ഇബിയുടെ 11 കെവി ലൈനിൽ ഇടിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
إرسال تعليق