ആദ്യ ദിനം തന്നെ iPhone 16 Pro Max Desert Titanium സ്വന്തമാക്കി ജനപ്രിയ നായകൻ

(www.kl14onlinenews.com)
(20-Sep -2024)

ആദ്യ ദിനം തന്നെ iPhone 16 Pro Max Desert Titanium സ്വന്തമാക്കി ജനപ്രിയ നായകൻ
കൊച്ചി :
ispare ൽ നിന്ന് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ iphone 16 promax സ്വന്തമാക്കി ജനപ്രിയ നായകൻ ദിലീപ്..iphone sales, service രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ispare CMD Nizam muzafir, പാർട്ണർ Sooraj Sk എന്നിവർ ചേർന്ന് iphone ദിലീപിന് കൈമാറി.

ഐഫോണ്‍ 16 വില്‍പന ഇന്ത്യയില്‍ തുടങ്ങി

മുംബൈ: ഐഫോണ്‍ 16ന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാനമായ വേറെയും വീഡിയോകള്‍ ആപ്പിള്‍ സ്റ്റോറല്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്.

ഡല്‍ഹിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ്. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്.

2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം പ്രീ-ഓര്‍ഡര്‍ കുറഞ്ഞു

Post a Comment

Previous Post Next Post