(www.kl14onlinenews.com)
(21-Sep -2024)
കൊച്ചി :
സംസ്ഥാനത്തെ സ്വർണവിലയിൽ(kerala gold price) കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും ഇതേ റെക്കോഡിട്ട സ്വർണ വില സാധാരണക്കാരൻ്റെ കൈ പൊള്ളിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോകുന്നത്.
ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. ഇന്നലെ ഇത് 6885 രൂപയായിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിനാകട്ടേ 55,680 രൂപ നൽകണം. ഇന്നലെ ഇത് 55,080 രൂപയായിരുന്നു. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.
ഈ മാസത്തെ സ്വർണവില
സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5: 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
സെപ്റ്റംബർ 9 : 53,440
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54, 920
സെപ്റ്റംബർ 15 : 54, 920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920
സെപ്റ്റംബർ 18 : 54,800
സെപ്റ്റംബർ 19 : 54,600
സെപ്റ്റംബർ 20 : 55,080
സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Post a Comment