(www.kl14onlinenews.com)
(04-Sep -2024)
കോഴിക്കോട് വടകര മുക്കാളി ബ്ളോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി ജൂബി, ന്യൂ മാഹി സ്വദേശി ഷിജിൽ എന്നിവരാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് അപകടമുണ്ടായത് കോഴിക്കോട് ഭാഗത്ത് നിന്നു വന്ന കാറും തലശേരി ഭാഗത്ത് നിന്നു വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ലോറിയിലേക്ക് ഇടിച്ച ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഷിജിൽ അമേരിക്കയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാറിൽ കുടുങ്ങിയവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങി പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
إرسال تعليق