നിർഭയ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി

(www.kl14onlinenews.com)
(18-Sep -2024)

നിർഭയ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ(Palakkad nirbhaya centre) നിന്നും മൂന്ന് പെൺകുട്ടികളെ(girls) കാണാതായി(missing). 17 വയസുള്ള രണ്ടുപേരെയും ഒരു പതിനാലുകാരിയേയുമാണ് കാണാതായത്. ഇവരിൽ ഒരാൾ പോക്സോ അതിജീവിതയാണ്. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മൂവരും മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

കുട്ടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം

ഇതാദ്യമായല്ല പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളെ കാണാതാകുന്നത്. ഈ വർഷം ജൂലൈയിൽ സമാന സംഭവം നടന്നിരുന്നു. അന്ന് മരുതറോഡ് കൂട്ടുപാതയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 പെണ്‍കുട്ടികളാണ് സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയത്. ഇവരെ മണിക്കൂറുകള്‍ക്കകം പോലീസ് തിരച്ചില്‍ നടത്തി കണ്ടെത്തി. അന്നും പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാന്‍ ശ്രമിച്ചത്.

ഈ കുട്ടികള്‍ കുറേ ദിവസങ്ങളായി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്.

വിവരമറിഞ്ഞയുടന്‍ കസബ പോലീസിന്റെയടക്കം നേതൃത്വത്തില്‍ ദേശീയപാതയിലുള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ആദ്യം 15 പേരെ കണ്ടെത്തി. പിന്നീട് രാത്രി ഒരുമണിയോടെ ബാക്കിയുള്ള നാലുപേരെ കല്ലേപ്പുള്ളിക്ക് സമീപത്തുനിന്നു കണ്ടെത്തി. അഞ്ചുമണിക്കൂറിനകം മുഴുവന്‍ കുട്ടികളെയും കണ്ടെത്താനായത് പോലീസിനും ആശ്വാസമായി.

Post a Comment

أحدث أقدم