(www.kl14onlinenews.com)
(20-Sep -2024)
എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന് പിവി അൻവർ എംഎൽഎ.
"വിജിലൻസ് അന്വേഷണം വൈകാൻ കാരണം അന്വേഷണം ശുപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്താൻ വൈകിയത് കൊണ്ടാണ്. എഡിജിപിക്ക് എതിരെയുള്ള അന്വേഷണം നല്ല തീരുമാനമാണ്. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ കെട്ടിട നിർമാണം അന്വേഷണ പരിധിയിൽ വന്നിട്ടില്ല. അത് കൂടി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകും. അന്വേഷണം നിലവിൽ സാന്ത്യസന്ധമായി നടക്കുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ മെല്ലെ പോക്ക് ഉണ്ട്"- പിവി അൻവർ പറഞ്ഞു.
إرسال تعليق