(www.kl14onlinenews.com)
(20-Sep -2024)
കോളിയടുക്കം : സെക്രട്ടറി അടക്കമുള്ള നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് മൂലം തദ്ദേശ സ്ഥാപനങ്ങളിൽ ഗുരുതരമായ ഭരണ പ്രതിസന്ധി നേരിടുകയാണെന്നും അടിയന്തിരമായി ഒഴിവുകൾ നികത്തി ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്നും എൽ ജി.എം.എൽ സംസ്ഥാന സെക്രട്ടറിയും ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടുമായ സുഫൈജ അബൂബക്കർ ആവശ്യപ്പെട്ടു.
ചെമ്മനാട് പഞ്ചായത്തിൽ പതിനൊന്നു ജീവനക്കാർ വേണ്ടിടത്ത് രണ്ട് പേർ മാത്രമാണ് ഉള്ളത്.
സെക്രട്ടറി അടക്കമുള്ള പ്രധാന തസ്തികകളിൽ ജീവനക്കാരില്ലാത്തത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളം തെറ്റിയിരിക്കുകയാണ്.
പഞ്ചായത്തിൽ സേവനങ്ങൾ വർദ്ധിച്ച സാഹചര്യത്തിലും നിലവിലുള്ള തസ്തികകൾ തന്നെ അപര്യാപ്തമായ സാഹചര്യത്തിലുമാണ് പ്രധാന തസ്തികകൾ പോലും ഒഴിഞ്ഞു കിടക്കുന്നത്.
ഇത് മൂലം പഞ്ചായത്തിന്റെ പല പദ്ധതികളും പാതി വഴിയിലായിരിക്കുകയാണ്.അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഫൈജ അബൂബക്കർ പറഞ്ഞു.
Post a Comment