കെ എസ് ഇ ബി കൊള്ള പ്രത്യക സമിതിയെ വെച്ച് അന്വേഷിക്കണം - മുസ്ലിം ലീഗ്

(www.kl14onlinenews.com)
(02-Sep -2024)

കെ എസ് ഇ ബി കൊള്ള പ്രത്യക സമിതിയെ വെച്ച് അന്വേഷിക്കണം - മുസ്ലിം ലീഗ്
മേൽപറമ്പ്: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉപഭോക്താ ക്കളെ ഒരോ ബില്ലിലും വൻ കൊള്ള നടത്തുകയാണ്.
രണ്ട് മാസത്തിനിടയിൽ വരുന്ന എല്ലാ ബില്ലിലും വൈദ്യുതി ചാർജിന് പുറമെ ഡെപ്പോസിറ്റ് തുക, സർമാർജ്ജ്, വാടക, ടാക്സ് തുടങ്ങിയവ ചേർത്ത് അധിക ചാർജ്ജ് ഈടാക്കുന്നത് പതിവാക്കിയിരിക്കുന്നു. ഇത് ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ളതും പരാതിപെടാത്തതുമാണ് അവരുടെ വിജയം. കുറച്ച് മാസം മുമ്പ് ചാർജ്ജ് വർദ്ധിപ്പിച്ചു ആരും പരാതിപ്പെട്ടില്ല. 2026 ൽ ചാർജ്ജ് വർദ്ധിപ്പിക്കു ന്നതിനും റെഗുലേറ്ററി സമിതി ശുപാർശ ചെയ്യുന്നുണ്ട്. വൈദ്യുതി ബോർഡിന്റെ എല്ലാ നിർദേശവും മന്ത്രിസഭയിൽ എത്താതെ തന്നെ തീരുമാനമാവുന്നു. ഈ കൊള്ളയും ജനദ്രോഹ നടപടികളും ബോർഡ് തലത്തിലും വകുപ്പ് തലത്തിലും പ്രത്യക സമിതിയെ കൊണ്ട് അടിയന്തര അന്വേഷണം. നടത്തണമെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. തീരുമാനം വൈകിക്കുകയാണെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിച്ചു.
പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ഷാർജ കെ എം സി സി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി വ്യവസായി മെട്രോ മുജീബിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്കുള്ള ചെക്ക് ഷാർജ കെ എം സി സി നേതാവ് ഷാഫി ആലക്കോട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിക്ക് കൈമാറി. ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ പദ്ധതി ശ്ലാഘനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, അബ്ദുല്ല കുഞ്ഞി കീഴൂർ, സി.എച്ച്.അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദർ കാത്തിം, അബ്ദുൽ ഖാദർ കളനാട്, ടി.ഡി കബീർ, കെ ബി എം ഷരീഫ് കാപ്പിൽ, സിദ്ധീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, മൻസൂർ മല്ലത്ത്, ടി.എം. മുനീർ പാറപ്പള്ളി, മുഹമ്മദ് കുട്ടി മാസ്റ്റർ പടുപ്പ്, അബ്ദുൽ സലാം മാണിമൂല, എ.എം.ഉമ്മർ കല്ലടക്കുറ്റി, മുഹമ്മദ് കുഞ്ഞി അബ്ബാസ്, ദുബൈ കെ എം സി സി ഉദുമ മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട് എസംഗിച്ചു.

Post a Comment

Previous Post Next Post