(www.kl14onlinenews.com)
(16-Sep -2024)
കൊച്ചി: ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബി ദിനം ആഘോഷിക്കുന്നത്.
ഹിജ്‌റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. റബീഉൽ അവ്വൽ മാസം അവസാനിക്കുന്നത് വരെ കേരളത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ മിലാദ് പരിപാടികൾ തുടരും. എ ഡി 570ൽ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്.
സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.
പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്. റബീഉൽ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും
Post a Comment