(www.kl14onlinenews.com)
(30-Sep -2024)
പൊതുയോഗം ജനം വിലയിരുത്തട്ടെ,
താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും,
മലപ്പുറം: നിലമ്പൂരില്‍ കഴിഞ്ഞ ദിവസത്തെ പൊതുയോഗം സംബന്ധിച്ച് ജനം വിലയിരുത്തട്ടെയെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതൊരു വിപ്ലവമാകുമെന്ന് പറഞ്ഞിരുന്നു. അതില്‍പെട്ടതാണ് ഇതൊക്കെ. ആള്‍ക്കൂട്ടത്തെ കാര്യമാക്കുന്നില്ല. തന്റെ നെഞ്ചത്തേക്ക് കയറാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം നോക്കണം എന്നും പി വി അന്‍വര്‍ പറഞ്ഞു.
ഫോണില്‍ വിളിച്ചിട്ട് പരിപാടിക്ക് വരണമെന്ന് പ്രാദേശിക നേതൃത്വത്തിലുള്ളവരോടോ നേതാക്കളോടോ ആവശ്യപ്പെട്ടിട്ടില്ല. ആരെയും പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒറ്റക്ക് പ്രസംഗിക്കുമെന്ന് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടമാകും. സിപിഐഎം വെല്ലുവിളിക്കാനുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു.
തന്റെ മെക്കിട്ട് കേറിയാല്‍ തിരിച്ചും പറയും. സിപിഐഎം നേതൃത്വം തന്നെക്കൊണ്ട് പറയിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടില്ല. ജനം രാഷ്ട്രീയ പാര്‍ട്ടിയായാല്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തനിക്ക് സ്വാര്‍ത്ഥ താല്‍പര്യമില്ല. അതിനാല്‍ ഭയവുമില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്നതില്‍ നല്ല ബോധ്യമുണ്ട്. പിതാവിനെ കുത്തികൊന്ന് മകന്‍ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രി ചെയ്തത്. എന്താണെന്ന് ജനത്തിനറിയാം. മുഖ്യമന്ത്രിയുടെ തലയ്ക്ക് വെളിവില്ല. എന്തൊക്കയോ പറയുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചു.
കേരളത്തിലെ യുവാക്കള്‍ അസ്വസ്ഥരാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. എന്തെങ്കിലും പറഞ്ഞ് യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. വസ്തുത അതല്ല. കേരളത്തിലെ യുവാക്കളില്‍ എല്ലാവര്‍ക്കും വിദേശത്ത് പോയി പഠിക്കാന്‍ കഴിയില്ല. പോകുന്ന കുട്ടികള്‍ പോലും വീട് പണയം വെച്ചാണ് പോകുന്നത്. വിദേശികളെ സ്വീകരിക്കുന്നതില്‍ കാനഡയും മടിച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം മോശമാണെന്ന് യുവാക്കള്‍ കരുതുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ഇതിലും വലിയ ഗതികേടിലേക്ക് പോകും. യുവാക്കള്‍ തന്നെ കേള്‍ക്കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഇരട്ടിപ്പിക്കണം', എന്നും അന്‍വര്‍ പറഞ്ഞു
തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. ഇപ്പോൾ താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിനു നഷ്ടമാകും. പാർട്ടി വെല്ലുവിളിച്ചാൽ അതിനു തയ്യാറാകും. അതേലേക്ക് കടക്കണോ എന്ന് സിപിഎം നേതൃത്വം ആലോചിച്ചാൽ മതി. തന്റെ മെക്കിട്ടു കേറിയാൽ തിരിച്ചു പറഞ്ഞുകൊണ്ടേ ഇരിക്കും. താൻ പാർട്ടിയെ അനുസരിച്ചില്ലെന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. ഈ നിമിഷം വരെ താൻ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല.
ആരോപണങ്ങളിൽ ഇടപെടണമെന്ന് ആവശ്യം അംഗീകരിക്കാതെ തന്നെ കള്ളനാക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഇത്രയേറെ വയലന്റ് ആയത്. പാർട്ടി ജില്ലാ സെക്രട്ടറി ഇപ്പോൾ തന്നെ വർഗീയവാദിയാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനം ഒരു പാർട്ടിയായി മാറുകയാണെങ്കിൽ അതിൽ താൻ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, അതിൽ എല്ലാമുണ്ട്,' താൻ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലാ എന്നല്ല അതിന് അർത്ഥമെന്നും അൻവർ പറഞ്ഞു.
സ്വർണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്താണ് തലക്കു വെളിവില്ലാതെ പറയുന്നതെന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രി കാര്യങ്ങൾ മനസിലാക്കണമെന്നും, പറ്റിക്കപ്പെടുന്ന കാര്യം അദ്ദേഹം ഇനിയും എന്താണ് മനസ്സിലാക്കാത്തതെന്നും അൻവർ ചേദിച്ചു. സ്വർണം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വർണ പണിക്കാരനു 16 ലക്ഷം രൂപയോളം ഇതുവരെ കൊടുത്തിട്ടുണ്ട്. അത് ആരാണ് കൊടുത്തതെന്നും, ഏതു ഫണ്ടാണെന്നും പരിശോധിക്കണമെന്നും, അൻവർ ആവശ്യപ്പെട്ടു
Post a Comment