(www.kl14onlinenews.com)
(11-Sep -2024)
കാസർകോട് :
ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി രണ്ടാം ദിവസം ജെസിഐ കാസറഗോഡ് ആരോഗ്യ ബോധവൽക്കരണ ക്ലാസും, ബ്ലഡ് ഡോനേഷൻ ക്യാമ്പും നടത്തി.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ അയോട്ട കമ്പ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിന് ജെസിഐ മേഖലാ 19 ജെസിഐ വീക്ക് കോർഡിനേറ്ററും മേഖലാ പരിശീലകനുമായ പത്മനാഭ ഷെട്ടി നേതൃത്വം നൽകി.
കാസർകോട് ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ബ്ലഡ് ഡോനേഷൻ ക്യാമ്പിൽ ജെസിഐ പ്രവർത്തകർ രക്തം നൽകി. പരിപാടിയിൽ ജെസിഐ കാസർകോട് പ്രസിഡന്റ് കെ എം മൊയ്‌നുദീൻ അധ്യക്ഷത വഹിച്ചു. ജെസിഐ കാസർകോട് മുൻ പ്രെസിഡന്റുമാരായ കെ ബി അബ്ദുൽ മജീദ് , സി കെ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി.
സാദിഖ് മാസ്റ്റർ , മഖ്‌സൂസ് , അസ്ഹറുദ്ദീൻ എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാം ഡയറക്ടർ ജി വി മിഥുൻ സ്വാഗതവും , സെക്രട്ടറി ശിഹാബ് ഊദ് നന്ദിയും പറഞ്ഞു.
Post a Comment