പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

(www.kl14onlinenews.com)
(20-Sep -2024)

പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രീം കോടതി നിർദേശപ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

രണ്ടു പേരുടെ ആൾജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, കോടതി പരിധി വിട്ടുപോകരുത്, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടി വയ്ക്കണം, ഒരു ഫോൺ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല എന്നിങ്ങനെ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم