വലിയമൂല നബിദിനാഘോഷം; ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(06-Sep -2024)

വലിയമൂല നബിദിനാഘോഷം; ലോഗോ പ്രകാശനം ചെയ്തു
ആലംപാടി : വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം വലിയമൂല ഖിളർ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ബി എ ഷാഫി ഉബൈദ് വലിയമൂലയ്ക്ക് നല്‍കിക്കൊണ്ട് നിർവഹിച്ചു

" നൂറേ മദീന മീലാദ് ഫെസ്റ്റ് 2k24 " നാമകരണം ചെയ്ത ആഘോഷ പരിപാടി ഈ മാസം 15 മുതൽ 20 വരെയാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങിൽ വലിയമൂല ഖിളർ ജുമാ മസ്ജിദ് ഖതീബ് സകീർ സഅദി ,നൗഷാദ് സഅദി ,സിദ്ദിഖ് സഅദി , കബീർ അറഫ ,അസ്‌ലം കൊറക്കോട് , മൊയ്‌തീൻ വലിയമൂല , സിദ്ദിഖ് വലിയമൂല , മൊയ്‌തീൻ അറഫ ,ഖാദർ നെക്കര ,എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post