(www.kl14onlinenews.com)
(30-Sep -2024)
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ മലയാള നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ കോടതി തള്ളിയാൽ സിദ്ദിഖ് കീഴടങ്ങാനും സാധ്യതയുണ്ട്.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷാ ഹർജി പരിഗണിക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായും ഹാജരാകും.
കേസിൽ സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായി അതിജീവിത ആരോപിച്ചു. സിദ്ദിഖിന് ഒളിവിൽ പോകാൻ പൊലീസ് സമയം നൽകിയെന്നും നിരവധി ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചതായും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ലെന്നും മലയാള സിനിമയിലെ ചേരിപ്പോരിൻ്റെ ഭാഗമാണ് ഇതെന്നും സിദ്ദിഖ് കോടതിയെ അറിയിക്കും.
ബലാത്സംഗ ആരോപണം അടിസ്ഥാന രഹിതമെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ
ബലാത്സംഗ ആരോപണം അടിസ്ഥാന രഹിതമെന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിക്കുന്നതായി വിവരങ്ങൾ.
8 വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും സിദ്ദിഖ് പറയുന്നു.
മേൽ പറഞ്ഞ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷക്കിടെ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
സിദ്ദിഖിനെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.
Post a Comment