(www.kl14onlinenews.com)
(27-Sep -2024)
കൊച്ചി: പൊളിറ്റിക്കല്‍ നെക്‌സസ് ആരോപണം ആവര്‍ത്തിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അതിന്റെ ഭാഗമായി നാട്ടില്‍ കിട്ടേണ്ട സാമൂഹിക നീതി നഷ്ടപ്പെടുകയാണെന്നും അന്‍വര്‍ പറഞ്ഞു.
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ക്ക് ഗുരുതര വിഷയം ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുന്നില്ല. അതിന് ധൈര്യമില്ല. എവിടെയും എത്തില്ലെന്ന സംശയമാണ്. ലീഗിലും കോണ്‍ഗ്രസിലും അതുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി പ്രസ്‌കോണ്‍ഫറന്‍സിലാണ് പ്രതികരണം.

അത്തരത്തില്‍ ഏതെങ്കിലും വിഷയം ഏറ്റെടുത്താല്‍ അവസാനം ആരോപിച്ചയാള്‍ തന്നെ കുടുങ്ങും. തന്റെ ഗതിയായിരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
'ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതീക്ഷ ഇനി ഹൈക്കോടതിയില്‍ മാത്രമാണ്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ നോക്കി. മറിച്ച് ആരോപണത്തില്‍ അന്വേഷണത്തിന് തയ്യാറായില്ല. അതിന് തയ്യാറുണ്ടോ. ആ നിലയില്‍ നീതി നടപ്പാക്കാന്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തയ്യാറാണോ?' എന്നും അന്‍വര്‍ വെല്ലുവിളിച്ചു. താന്‍ ഒരു വാതിലിലും മുട്ടില്ല. നെക്‌സസില്‍ ഒരുവിധം നേതാക്കളെല്ലാം പങ്കാളികളാണ്. ഇത് കാരണം നീതി നിഷേധിക്കപ്പെടുന്നവരുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പൊതുസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഇടുത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടാണ് എന്നതാണ് എന്ന് കഴിഞ്ഞ ദിവസം പി വി അന്‍വര്‍ ആരോപിച്ചിരുന്നു. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് അത്. പ്രധാനപ്പെട്ട കേസുകള്‍ തെളിയാത്തത് അതിനാലാണ്. നേതൃത്വവുമായി ബന്ധപ്പെട്ട കേസുകള്‍ തെളിയുമെന്ന് വിചാരിക്കേണ്ടതില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
Post a Comment