സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും

(www.kl14onlinenews.com)
(13-Sep -2024)

സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. ഓണാഘോഷത്തോടെയാണ് സ്‌കൂളുകൾ അടയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി നൽകിയത്. അതേസമയം, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ ഓണാഘോഷ പരിപാടികളുൾപ്പെടെ റദ്ദാക്കിയിരുന്നു. സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷ പരിപാടികൾ നടക്കുന്നുണ്ട്

Post a Comment

Previous Post Next Post