(www.kl14onlinenews.com)
(21-Sep -2024)
കൊച്ചി: സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം.എം.ലോറൻസ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുതിർന്ന സിപിഎം നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, എൽഡിഎഫ് കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
1998 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1980-ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ 22 മാസം ജയിലിൽ കിടന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ആറു വർഷവും ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ.സജീവൻ, സുജാത, അഡ്വ. എം.എൽ. അബി, ആശ ലോറൻസ്.
إرسال تعليق