(www.kl14onlinenews.com)
(07-Sep -2024)
വിജയവാഡ: ട്രെയിന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍
ചന്ദ്രബാബു നായിഡു. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്ന മുഖ്യമന്ത്രിയും സംഘവും മധുര നഗർ റെയില്‍ പാളത്തിലൂടെ നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ട്രെയിൻ പാഞ്ഞെത്തിയത്. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നു.
ട്രെയിന്‍ യാത്രയ്ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തതാണ് മധുര നഗര്‍ റെയില്‍വേ പാലം. ഈ പാലത്തിലൂടെ കാല്‍ നടയാത്രക്കായി സൗകര്യമില്ല. മുഖ്യമന്ത്രിയും കൂട്ടരും റെയില്‍ വേ പാലത്തിലൂടെ നടക്കുമ്പോൾ അപ്രിതീക്ഷിതമായി ഒരു ട്രെയിന്‍ പാഞ്ഞെത്തുകായിരുന്നു. ചന്ദ്രബാബു നായിഡുവിനേയും ഒപ്പം ഉണ്ടായിരുന്നവരേയും ട്രെയിന്‍ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു.
ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. കൃത്യസമയത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലാണ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇടയാക്കിയത്
Post a Comment