(www.kl14onlinenews.com)
(30-Sep -2024)
പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസാണ് വിധി പറഞ്ഞത്.
ഈ കേസിലെ ഒന്നാം പ്രതിയായ ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതി ജോഷി.
മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്.
വ്യാജ പുരാവസ്തു തട്ടിപ്പ് കേസ്, പീഡന കേസ് ഉൾപ്പടെ നിരവധി കേസുകൾ മോൻസൺ മാവുങ്കലിനെതിരെ ചുമത്തിയിട്ടുണ്ട്.
മോൺസണുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു.
Post a Comment