(www.kl14onlinenews.com)
(09-Sep -2024)
കാസർകോട്: കീഴൂർ ഹാർബറിന് സമീപം ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരച്ചിലിനിടെ 10 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്
കീഴൂര്‍ പുലിമുട്ടിന് സമീപം ചൂണ്ടയിടാന്‍ പോയ ശേഷം കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ പ്രവാസിയായ റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത് തൃശൂര്‍ ജില്ലയിലെ അഴീക്കോട് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചെമ്മനാട് എത്തിക്കും.
ഓഗസ്റ്റ് 31 ശനിയാഴ്ച്ച പുലർച്ചെ ചുണ്ടയിടാനായി കീഴൂരിലെ ഹാർബറിൽ എത്തിയ ചെമ്മനാട് കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. റിയാസിന് വേണ്ടി കഴിഞ്ഞ 10 ദിവസമായി നാട്ടുകാരും സുഹൃത്തുക്കളും അഴിമുഖത്തും കടൽ കരയിലും രാപ്പകൽ തിരച്ചൽ നടത്തുന്നുണ്ടങ്കിലും സൂചനകളൊന്നും കിട്ടിയിരുന്നില്ല. സർക്കാർ ഏജൻസികൾ കാര്യക്ഷമമായി തിരച്ചിൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം ഉയർന്നിരുന്നു.ആധുനിക സംവിധാനം എത്തിച്ച് തിരച്ചിൽ ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ചിരുന്നു.
Post a Comment