നവദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ കണ്ടെയ്‌നർ ലോറിയിടിച്ചു, നവവധുവിന് ദാരുണാന്ത്യം

(www.kl14onlinenews.com)
(27-Sep -2024)

നവദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ കണ്ടെയ്‌നർ ലോറിയിടിച്ചു, നവവധുവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ഭ‌ർത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന നവവധു വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ആറ്റിങ്ങല്‍ മാമം ദേശീയപാതയിലാണ് അപകടമുണ്ടായത്.

ഭർത്താവ് അഖില്‍ ജിത്തിന് പരിക്കേറ്റു. ജോലി ആവശ്യത്തിന് തിരുവനന്തപുരം വരെ പോയി മടങ്ങിവരികയായിരുന്നു ദമ്പതികളുടെ സ്‌കൂട്ടറിന് പിന്നില്‍ കണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ കൃപയുടെ തലയിലൂടെ കണ്ടെയ്‌നർ ലോറി കയറിയിറങ്ങി. കൃപ തല്‍ക്ഷണം മരിച്ചു. അഖില്‍ ജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓഗസ്‌റ്റ് 21നായിരുന്നു കൃപയുടെയും അഖില്‍ ജിത്തിന്റെയും വിവാഹം. കൊട്ടാരക്കര ബാർ കൗണ്‍സിലില്‍ അഭിഭാഷകയാണ് കൃപ.

Post a Comment

أحدث أقدم