(www.kl14onlinenews.com)
(27-Sep -2024)
പി.വിഅൻവർ എംഎൽഎയെ
പി.വി.അൻവർ എംഎൽഎ എൽഡിഎഫിലാണെന്നും അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാണ്. മുഖ്യന്റെ ഓഫിസിൽ ഉപജാപക സംഘം ഉണ്ടെന്നു ഞങ്ങൾ പറഞ്ഞതാണ്. എഡിജിപി-ആർഎസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎൽഎ ആവർത്തിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം
സിപിഎമ്മിനും സർക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തുടർച്ചയായുള്ള അൻവറിൻ്റെ ആരോപണങ്ങളോടാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം.
അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം തിരിച്ചുപോയില്ല. നിലമ്പൂരില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് സഹകരണത്തോടെ മത്സരിച്ച് ജയിച്ചു. മുമ്പ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.
കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതുവരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിൻ്റെ പരാതിയെ കാണാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Post a Comment