(www.kl14onlinenews.com)
(30-Sep -2024)
കോട്ടയം: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മാനേജർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം പൊൻകുന്നം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃശൂർ കൊരട്ടി സ്വദേശി സജീവിനെതിരെയാണ് കേസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു കേസ് കൈമാറിയിട്ടുണ്ട്. 2013ൽ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് പ്രതി മോശമായി പെരുമാറിയെന്നാണ് കേസ്.
യുവതി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ നേരത്തെ മൊഴി നൽകിയിരുന്നു. കൊല്ലം പൂയമ്പിള്ളിയിലും, കോട്ടയം പൊൻകുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ദേശ പ്രകാരം പൊൻകുന്നം പൊലീസ് മാസം 23നാണ് കേസെടുത്തത്. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പൊലീസിൽ പരാതിയുമായെത്തുന്നത് ഇതാദ്യമാണ്.
അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊന്‍കുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Post a Comment