എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: മുറിയിൽ നിന്നും കണ്ടെടുത്തത് എം.ഡി.എം.എയും കഞ്ചാവും അടക്കം ലഹരിമരുന്ന്

(www.kl14onlinenews.com)
(06-Sep -2024)

എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: മുറിയിൽ നിന്നും കണ്ടെടുത്തത് എം.ഡി.എം.എയും കഞ്ചാവും അടക്കം ലഹരിമരുന്ന്
കൊച്ചി: എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ, തൃക്കാക്കര സ്വദേശി കെ.എ. അലക്‌സ്, എടവനക്കാട് സ്വദേശി ഹഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.08ഗ്രാം എം.ഡി.എം.എയും 54ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസാണ് ഇവരെ പിടികൂടിയത്

അപ്പാർട്ട്മെൻറിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് 23.8 ഗ്രാം എം.ഡി.എം.എയും 54 ഗ്രാം കഞ്ചാവുമായി പ്രതികൾ പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദറിനു ലഭിച്ച രഹസ്യവിവരത്തിന്റെ കളമശേരി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post