ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്; 'ആരും ഒരു ചുക്കും ചെയ്യില്ല'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

(www.kl14onlinenews.com)
(21-Sep -2024)

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്;
'ആരും ഒരു ചുക്കും ചെയ്യില്ല';
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

നിലമ്പൂര്‍: ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ. വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കികൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.

'ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല', എന്നാണ് അന്‍വര്‍ കുറിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും കടുത്ത ഭാഷയിലാണ് അന്‍വര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ലെന്നും സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അന്‍വര്‍ മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണെന്നും ആരോപിച്ചു. തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്. ഇഎംഎസും മുന്‍പ് കോണ്‍ഗ്രസായിരുന്നു എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് അക്കമിട്ടാണ് അന്‍വര്‍ നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.

എകെജി സെന്ററില്‍ നിരവധി പരാതികള്‍ നല്‍കി. ഒന്നിനും പരിഹാരം ഉണ്ടായില്ല. ഞാന്‍ പഴേ കോണ്‍?ഗ്രസുകാരന്‍ തന്നെയാണ്. ഇഎംഎസ് പഴയ കെപിസിസി സെക്രട്ടറി ആയിരുന്നു. സിഎം ആ പറഞ്ഞതില്‍ തെറ്റില്ല. മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്നതാണ് സത്യം. എം ആര്‍ അജിത് കുമാറിന്റെ സ്റ്റേറ്റ്‌മെന്റ് ആണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിച്ചതാണ്. എന്നെ ചവിട്ടി പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളി പറയില്ല. തളളി പറഞ്ഞ് ആളാകണം എന്ന് എനിക്ക് ഇല്ല പാര്‍ട്ടിയെയും തള്ളി പറയില്ല. എന്നെ വേണ്ട എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ എന്റെ വഴി നോക്കും', അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

താന്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പൊലീസ് ഉദ്യോ?ഗസ്ഥര്‍ക്കെതിരെയാണ്. എന്നാല്‍, ഇക്കൂട്ടര്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി സൂചിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവര്‍ താന്‍ പറഞ്ഞ നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പൊലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്

സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് ഉണ്ടായതാണ്. ആ കേസില്‍ അന്വേഷണം നടക്കണം. പൊലീസ് കൊടുത്ത റിപ്പോര്‍ട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വച്ചാണ് സ്വര്‍ണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാല്‍ പൊലീസ് ആ സ്വര്‍ണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വര്‍ണ്ണ പണിക്കാരനോട് അന്വേഷിച്ചാല്‍ കാര്യം വ്യക്തമാകും

സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. 102 സിആര്‍പിസി പ്രകാരമാണ് പൊലീസ് ഈ സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകള്‍ മുഴുവന്‍ എടുത്തിട്ടുള്ളത്. സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പൊലീസ് എടുക്കുന്നത്? ഇവിടെയാണ് പൊലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകള്‍ എല്ലാമൊന്നും നിലനില്‍ക്കില്ല. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റില്‍ ചാടിക്കാന്‍ നില്‍ക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എംആര്‍ അജിത് കുമാറും മാത്രമല്ലെന്നും അന്‍വര്‍ തുറന്നടിച്ചു.

തന്നെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. കൂടിയാല്‍ തന്നെ കൊല്ലും. അല്ലങ്കില്‍ ജയിലിലാക്കും. ആ പേടി തനിക്കില്ല. തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പറയുന്നത്. മനോവീര്യം തകരില്ലെന്നുപറഞ്ഞ അന്‍വര്‍ താന്‍ തീയില്‍ ജനിച്ചതാണ് ഈ വെയിലത്ത് വാടില്ലെന്നും വ്യക്തമാക്കി

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.
ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.
ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്.
അത് മതി..
ഇവിടെയൊക്കെ തന്നെ കാണും.
അതിനപ്പുറം,
ആരും ഒരു ചുക്കും ചെയ്യാനില്ല..

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തോട് പി.വി അന്‍വര്‍ പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി.വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറും. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് പി ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു

Post a Comment

Previous Post Next Post