(www.kl14onlinenews.com)
(13-Sep -2024)
കുവൈത്ത് സിറ്റി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മതേതര രാഷ്ട്രീയത്തെ മുറുകെ പിടിച്ച കറ കളഞ്ഞ കമ്മ്യുണിസ്റ്റായിരുന്നു യച്ചൂരി. വർഗീയ ഫാസിസതിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന നേതാവായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ യച്ചൂരിയുടെ നിര്യാണം വലിയ വിടവാണ് സൃഷ്ടിക്കുക. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Post a Comment