സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(12-Sep -2024)

സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി ഒരു സുഹൃത്തും, ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.

"അദ്ദേഹത്തിന് നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകള്‍ ഞാൻ മിസ് ചെയ്യും. ദുഃഖകരമായ ഈ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എൻ്റെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നു." രാഹുൽ കുറിച്ചു.

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ അനുശോചനം രേഖപ്പെടുത്തി.

"ദീർഘകാല പൊതുജീവിതത്തിൽ, അറിവിനും ആശയത്തിനും പേരുകേട്ട ഒരു പാർലമെൻ്റേറിയൻ എന്ന നിലയിൽ അദ്ദേഹം സ്വയം വേറിട്ടുനിന്നു. പലതവണ അടുത്തിടപഴകിയ സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ ഞാൻ എപ്പോഴും ഓർക്കും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു."

വേർപാടിൽ അഗാധമായ ദുഃഖമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുശോചനം രേഖപ്പെടുത്തി. "സീതാറാം യെച്ചൂരി ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. പൊതുജീവിതത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം."

Post a Comment

Previous Post Next Post